തൃക്കലങ്ങോട്: തൃക്കലങ്ങോട് മരത്താണിയിൽ SDPI ബ്രാഞ്ച് കമ്മറ്റിയുടെ ഓഫീസ് ജില്ലാ സെക്രട്ടറി അഡ്വ: കെ.സി നസീർ സമർപ്പിച്ചു. വർഗ്ഗീയ ഫാഷിസ്റ്റുകൾക്ക് അധികാരത്തിലെത്താൻ ഇരു മുന്നണികളും ഒളിഞ്ഞും തെളിഞ്ഞും സഹായങ്ങൾ നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ എ.ഡി.ജി. പി യെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കാണിക്കുന്ന ആവേശം Rss മായുണ്ടാക്കിയ ഡീൽ പുറത്തറിയുമെന്ന ഭയമാണ്. കരുവന്നൂർ ബാങ്ക് ഇടപാടിൻ്റെ പിന്നാപുറങ്ങളെ ആലോചിച്ചിട്ടാണ് ലീഗിന് മൗനത്തിലാകേണ്ടി വരുന്നത്, രാജ്യത്തെ ഒറ്റുകൊടുത്ത സംഘികളോട് രാജിയാകാൻ തയ്യാറില്ലാതെ മുമ്പോട്ട് പോവുന്ന SDPIക്ക് മുമ്പിൽ തടവറകളും പ്രതിസന്ധികളും ഒരു പ്രശ്നമല്ലെന്ന് പൊതുയോഗ'പ്രഭാഷണത്തിൽ അഡ്വ: കെ.സി നസീർ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ലത്തീഫ് വല്ലാഞ്ചിറ, സെക്രട്ടറി ടി.എം അസ് ലം, ജോയൻറ് സെക്രട്ടറി ഷഫീഖ് പാണ്ടിയാട്, പഞ്ചായത്ത് പ്രസിഡണ്ട് ഹബീബ്, സെക്രട്ടറി ഫത്തഹ്, ബ്രാഞ്ച് പ്രസിഡണ്ട് റഫീഖ് മേച്ചേരി സെക്രട്ടറി സലാം എന്നിവർ സംസാരിച്ചു.