സംഗമത്തിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും.
പ്രാസ്ഥാനികം,ആദർശം,മഹല്ല് ശാക്തീകരണം, തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീൻകുട്ടി ഫൈസി, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്,ഖുബൈബ് വാഫി തുടങ്ങിയവർ വിഷയാവതരണം നടത്തും.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,എം പി മുഹമ്മദ് മുസ്ലിയാർ കടുങ്ങല്ലൂർ, ഹുസൈൻ കുട്ടി മുസ്ലിയാർ, യൂനുസ് ഫൈസി വെട്ടുപാറ തുടങ്ങിയവർ പ്രഭാഷണം നിർവഹിക്കും.
തൃക്കലങ്ങോട് പഞ്ചായത്ത്, മഞ്ചേരി മുൻസിപ്പാലിറ്റി, പാണ്ടിക്കാട് പഞ്ചായത്ത്, എന്നീ ഭാഗങ്ങളിലെ സമസ്തയുടെയും യുവജന, വിദ്യാർഥി പോഷക സംഘടനകളുടെയും പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുക.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
മഞ്ചേരിയിൽ നടന്ന പത്രസമ്മേളനത്തിൽ സമസ്ത കോഡിനേഷൻ കമ്മറ്റി പ്രസിഡണ്ട് സയ്യിദ് ഹാഷിം തങ്ങൾ പയ്യനാട്, ട്രഷറർ സി കുഞ്ഞാപ്പുട്ടി ഹാജി തൃക്കലങ്ങോട്,അബ്ദുൽ അസീസ് ഹാജി ചെരണി, സഫറുദ്ദീൻ മുസ്ലിയാർ വെട്ടിക്കാട്ടിരി, ജലീൽ മാസ്റ്റർ പട്ടകുളം, ഉമർ റഹ്മാനി പുല്ലൂര്, റഹീം ഫൈസി കാരക്കുന്ന്, സാലിം മുള്ളമ്പാറ, തുടങ്ങിയവർ പങ്കെടുത്തു.