ക്ലസ്റ്റർ സർഗലയം : ചെറുപള്ളി യൂണിറ്റ് ചാമ്പ്യന്മാരായി.

0

തൃക്കലങ്ങോട് : ആനക്കോട്ടുപുറം എൻ. ഐ. എം മദ്രസ ഹാളിൽ വെച്ച് നടന്ന എസ്കെഎസ്എസ്എഫ്  കാരക്കുന്ന് ക്ലസ്റ്റർ സർഗലയത്തിൽ  ചെറുപള്ളി യൂണിറ്റ് ഓവറോൾ ചാമ്പ്യനായി, ആനക്കോട്ടുപുറം യൂണിറ്റ് റണ്ണർ അപ്പും കണ്ടാലപ്പറ്റ യൂണിറ്റ് സെക്കന്റ്‌ റണ്ണറപ്പുമായി ജേതാക്കളായി. 
SKSSF മഞ്ചേരി മേഖല പ്രസിഡന്റ്‌ സിബ്ഗത്തുള്ള തങ്ങൾ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ പി. ജലാൽ, തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി നസീർ പന്തപ്പാടൻ, സമസ്ത സൗദി ഇസ്ലാമിക്‌ സെന്റർ പ്രധിനിധി മജീദ് സാഹിബ്‌, SYS പഞ്ചായത്ത്‌ ജോ:സെക്രട്ടറി റഹീം ഫൈസി, ആനക്കോട്ടുപുറം മഹല്ല് ഖത്വീബ് അൻസ്വാർ റഹീം ഫൈസി, മഹല്ല് പ്രസിഡന്റ്‌ കുഞ്ഞിപ്പ ഹാജി, സെക്രട്ടറി ഹക്കീം ഹാജി, ട്രഷറർ കരീം ഹാജി തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു. ക്ലസ്റ്റർ പ്രസിഡന്റ്‌ സൈനുൽ ആബിദ്ധീൻ അൻവരി, ക്ലസ്റ്റർ ജന: സെക്രട്ടറി ജസീൽ ഓത്തുപ്പള്ളിക്കൽ, റാഷിദ്‌ പുല്ലൂർ, യാഫി യമാനി, മുസ്താഖ്, യൂസുഫ് വാഫി, റഷാദ്, സിറാജ്, സൈഫുള്ള, ഷരീഫ്, നൂറുദ്ധീൻ, ശറഫുദ്ധീൻ ഫൈസി, സൈനുദ്ധീൻ അൻവരി, അസ്ജദ്, സൈനുദ്ധീൻ യമാനി, സഫുവാൻ, റാഫി ഹുദവി,സൽമാൻ, റിൻഷാദ്, നാദി, ഷാമിൽ, നാജി എന്നീ യൂണിറ്റ്, ക്ലസ്റ്റർ, മേഖല ഭാരവാഹികളും മുഹമ്മദലി മാഷ്, ഹൈദരലി, ബാബു, അൻവർ ഹുദവി, അബ്ദുറഹ്മാൻ, നാസർ, അഷ്‌റഫ്‌, റഹീം എന്നീ സ്വാഗതസംഘം ബാരവാഹികളും സംബന്ധിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*