തൃക്കലങ്ങോട് ഇനി ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്

0

 തൃക്കലങ്ങോട് : തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് പ്രഖ്യാപിച്ചതോടെ തൃക്കലങ്ങോട് പഞ്ചായ ത്ത് ഇനി ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. തൃക്കലങ്ങോട് പഞ്ചായത്തിലെ 22-ാം വാർഡ് മരത്താണി, ജില്ല പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ ഉൾപ്പെടെ സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 
ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഉത്തരവ് പുറത്തിറങ്ങി. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നവംബർ 22 ആണ് നാമനിർദേശ പത്രിക സമർപ്പിക്കു ന്നതിനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധന 23നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 25മാണ്. വോട്ടെണ്ണൽ ഡിസംബർ 11നു നടക്കും.
ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ മെംബറായിരുന്ന എ.പി ഉണ്ണികൃഷ്ണൻ, മരത്താണി വാർഡ് മെംബറായി രുന്ന അജിത കലങ്ങോടിപറമ്പ് എന്നിവരുടെ വിയോഗത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
 വരും ദിവസങ്ങളിൽ  മുന്നണികൾ  സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
 മരത്താണി വാർഡ് സ്ത്രീ സംവരണമാണ് മുസ്ലിംലീഗിന്റെ ഉരുക്കു കോട്ടയായിരുന്ന മരത്താണി കഴിഞ്ഞപ്രാവശ്യം എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. തൃക്കലങ്ങോട് ഡിവിഷൻ പട്ടികജാതി സംവരണവുമാണ്. 
ജില്ലാ കലക്ടറാണ് തൃക്കലങ്ങോട് ഡിവിഷൻ വരണാധികാരി. ലീഗൽ മെട്രോളജി വകുപ്പ് ഡെപ്യുട്ടി കൺട്രോളറാണ് മരത്താണി വാർഡിൻ്റെ വരണാധികാരി 
തൃക്കലങ്ങോട് പഞ്ചായത്ത്,തിരുവാലി പഞ്ചായത്ത്, മമ്പാ
ട് പഞ്ചായത്തിലെ ഒന്ന് മുതൽ എട്ടു വരെയും 14, 15 വാർഡുകളും ഉൾപ്പെടുന്നതാണ് തൃക്കലങ്ങോട് ഡിവിഷൻ.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*