തൃക്കലങ്ങോട്: തിരുമണിക്കര ശ്രീകൃഷ്ണക്ഷേത്രത്തിലെ ഗുരുവായൂർ ഏകാദശി മഹോത്സവദിനത്തിൽ നിശ്ചയിച്ച ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്ന് സി.പി.എം. ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യമുന്നയിച്ച് പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി.
ജില്ലാപഞ്ചായത്ത് ഡിവിഷനിലേക്കും പഞ്ചായത്തിലെ മരത്താണി വാർഡിലേക്കുമുള്ള വോട്ടെടുപ്പുദിനമായ ഡിസംബർ പത്ത്, പതിനൊന്ന് തീയതികളിലാണ് ഗുരുവായൂർ ഏകാദശി മഹോത്സവം. നാടാകെ പങ്കെടുക്കുന്ന ഉത്സവമാണിത്.
ആഘോഷദിനത്തിലെ വോട്ടെടുപ്പ് പ്രദേശത്തെ ഭക്തർക്കും നാട്ടുകാർക്കും പ്രയാസമുണ്ടാക്കുമെന്ന് ലോക്കൽ സെക്രട്ടറി പി. രാജശേഖരൻ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.