ജൽജീവൻ പദ്ധതി : ആദ്യം നിശ്ചയ സ്ഥലത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ

0

ആമയൂർ : ജൽജീവൻ പദ്ധതിക്കായി തൃക്കലങ്ങോട് ആമയൂരിൽ നിർമിക്കുന്ന ജല സംഭരണി ആദ്യം നിശ്ചയിച്ച സ്ഥലത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ.
ജൽ ജീവൻ പദ്ധതിക്ക് നാട്ടുകാർ ഒരിക്കലും എതിരല്ല എന്നാൽ 
ജനവാസ മേഖലയായ ആമയൂർ കുന്നുംപുറത്ത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിൽ നിർമ്മിക്കുന്ന ജലസംഭരണി നേരത്തെ തീരുമാനിച്ച കാരക്കുന്ന്    വില്ലേജിലുള്ള സ്ഥലത്തേക്ക് തന്നെ മാറ്റി പ്രദേശവാസികളുടെെ ആശങ്കകൾ  അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 
എന്നാൽ കഴിഞ്ഞ ഭരണസമിതി നിശ്ചയിച്ച സ്ഥലം ചെറിയ രീതിയിലുള്ള പദ്ധതിക്ക് ആയിരുന്നുവെന്നും  ഇപ്പോഴുള്ളത് തൃക്കലങ്ങോട്, പാണ്ടിക്കാട്,പോരൂർ പഞ്ചായത്തിലെ 30000 ത്തോളം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന വലിയ പദ്ധതിയാണ്.
 

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*