മരത്താണി ഉപതെരഞ്ഞെടുപ്പ്: തിരിച്ചുപിടിക്കാൻ യുഡിഎഫ്, നിലനിർത്താൻ എൽഡിഎഫും, നിർണായകമായി പിഡിപി വോട്ട്

0
മരത്താണി : വരാനിരിക്കുന്ന തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി മുന്നണികൾ.
യുഡിഎഫിന്റെ കുത്തക വാർഡായിരുന്ന മരത്താണി(വാർഡ്‌ 22)കഴിഞ്ഞ തവണയാണ് 36 വോട്ടിനാണ്   പിഡിപി പിന്തുണയോടെ എൽഡിഎഫ് പിടിച്ചടക്കിയത്.,
 ഇത്തവണയും പി ഡി പി സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നില്ല. ഏതു മുന്നണിക്ക് പിന്തുണ നൽകുമെന്ന് വരുന്ന ഞായറാഴ്ച പി ഡി പി വർത്തക കൺവെൻഷനിൽ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
 നിലവിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
 വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ്  സൂചന.
എന്നാൽ മുസ്ലിംലീഗിന്റെ ഉരുക്ക് കോട്ടയായ മരത്താണിയിൽ വിജയം സുനിശ്ചിതമാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നുള്ള  വിലയിരുത്തലുകൾ.
വരും ദിവസങ്ങളിൽ ശക്തമായ പ്രചരണ പ്രവർത്തനങ്ങൾക്ക് ഇരു മുന്നണികളും തുടക്കം കുറിക്കും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*