കാരകുന്ന്: കാരകുന്ന് അല്‍ ഫലാഹ് ഇസ്‌ലാമിക് സെന്റര്‍ 23ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് ഇന്നലെ ഫലാഹ് നഗറില്‍ പ്രൗഢമായി തുടക്കം കുറിച്ചു. നാളെ നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹികും. സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ അധ്യക്ഷനാകും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ 40 ഹാഫിളുകള്‍ക്ക് സനദ് ദാനം നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വിപിഎം ഫൈസി വല്ല്യപ്പള്ളി, വണ്ടണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, കെടി ത്വാഹിര്‍ സഖാഫി മഞ്ചേരി പ്രസംഗിക്കും. സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ മൂച്ചിക്കല്‍, സയ്യിദ് മുസ്തദ പൂക്കുഞ്ഞി തങ്ങള്‍ തെക്കേപ്പറ്റ, പ്രൊ. കെ എം എ റഹീം, തറയിട്ടാല്‍ ഹസന്‍ സഖാഫി, മുഹമ്മദ് ശരീഫ് നിസാമി പയ്യനാട്, സ്വഗതമാട് ബാവ ഹാജി, നാസര്‍ ഹാജി സ്‌ട്രോംഗ് ലൈറ്റ്, മൊയ്തീന്‍കുട്ടി ഹാജി വീമ്പൂര്‍, അബ്ദുല്‍ അസീസ് ഹാജി പുളിക്കല്‍, കെടി അബ്ദുര്‍റഹ്‌മാന്‍ തെഞ്ചേരി സംബന്ധിക്കും. അല്‍ ഫലാഹ് ചെയര്‍മാന്‍ പത്തപ്പിരിയം അബ്ദുറശീദ് സഖാഫി സ്വാഗതവും സ്വഗതസംഘം കണ്‍വീനര്‍ പി അബ്ദുറഹ്‌മാന്‍ കാരകുന്ന് നന്ദിയും പറയും.
ഇന്നലെ
സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കം കുറിച്ച സമ്മേളനത്തിന് സയ്യിദ് ജഹ്ഫര്‍ സ്വാദിഖ് തങ്ങള്‍ പയ്യനാടിന്റെ നേതൃത്വത്തിൽ പതാകകൾ ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. അബ്ദുര്‍റഹ്‌മാന്‍ അഹ്‌സനി കുട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അല്‍ ഫലാഹ് ചെയര്‍മാന്‍ പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നിര്‍വഹിച്ചു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് ഹൈദറലി തങ്ങള്‍ എടവണ്ണ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ പി സി സി അംഗം വി സുധാകരന്‍, സി പി എം ജില്ലാ കമ്മിറ്റി അംഗം വി എം ഷൗക്കത്ത്, ആര്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വബാഹ് പുല്‍പ്പറ്റ, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എന്‍ പി മുഹമ്മദ്, ഐ എൻ എൽ പ്രതിനിധി ബഷീർ മരത്താണി പ്രസംഗിച്ചു. സുലൈമാന്‍ സഅദി കാരകുന്ന് സ്വാഗതവും ശംസുദ്ധീന്‍ നിസാമി നന്ദിയും പറഞ്ഞു.
ഇന്ന് സ്‌കൂള്‍ അലുംനി മീറ്റ്, പാരന്റ്‌സ് മീറ്റ്, എക്‌സ്‌പോ ഉദ്ഘാടനം, ഇതര സംസ്ഥാന തൊഴിലാളി സംഗമം, ആദര്‍ശ മുഖാമുഖം, ആത്മീയ സമ്മേളനം എന്നിവ നടക്കും. ആദര്‍ശ മുഖാമുഖം സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഹൈദ്രൂസി കല്ലറക്കല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. മുശാവറ അംഗം അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുര്‍റശീദ് സഖാഫി ഏലങ്കുളം, അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്, അബ്ദുസ്സലാം സഖാഫി തുവ്വക്കാട്, ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന ആത്മീയ മജ്‌ലിസിന് എസ് എം എ ജില്ലാ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും.