വൈദ്യുത ചാർജ്ജ് വർദ്ധന: KSEB ഓഫീസിലേക്ക് മാർച്ച് നടത്തി

0
തൃക്കലങ്ങോട്: വൈദ്യുത ചാർജ്ജ് വർദ്ധനക്കെതിരെ വെൽഫെയർ പാർട്ടിപഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  തൃക്കലങ്ങോട് 32ലെ  KSEB ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. 

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. 
പാർട്ടി പഞ്ചായത്ത് പ്രസി: നജീബ് എളംകൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ അലീഫ് മുഹമ്മദ്, കെ.എം.ശരീഫ് അസീസ് കല്ലായി, മുജീബ് തരികുളം , റംല പുലത്ത്, സമീറ മരത്താണി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ഗഫൂർ മാസ്റ്റർ സ്വാഗതവുംജോയിൻ സെക്രട്ടറി എം എ സലാം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top