ITBP ലേക്ക് കാരക്കുന്നിന്റെ പെൺ കരുത്ത്: അനുമോദനം നൽകി DYFI

0

 ചീനിക്കൽ: ഇൻഡോ -ടിബറ്റൻ ബോർഡർ പോലീസിലേക്ക് നിയമനം ലഭിച്ച് കാരക്കുന്ന് ചീനിക്കലിലെ
പി. ഐശ്വര്യയെ DYFI അനുമോദിച്ചു.
ചീനിക്കൽ മണ്ണുന്തല പ്രദേശത്തെ പറക്കോട്ടിൽ രാജീവ്  മുൻ വാർഡ് മെമ്പർ സിന്ധു എന്നി ദമ്പതികളുടെ മകളാണ് ഐശ്വര്യ.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ജന്മനാടിന്റെയും പിന്തുണയും തനിക്ക് ലഭിച്ച പരിശീലനവും തന്റെ കഠിന പ്രയത്നവും നിരന്തര പരിശ്രമവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഐശ്വര്യ പറഞ്ഞു.
 DYFI ചീനിക്കൽ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങ് CPIM തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റിയംഗം എൻ.എം കോയ മാസ്റ്റർ ഉദ്ഘാടനവും  പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗങ്ങളായ പുതുങ്കറ ബാപ്പുട്ടി, ഷിജു കൃഷ്ണ, DYFI തൃക്കലങ്ങോട് മേഖല വൈസ് പ്രസിഡണ്ട് നിഷാദ്.പി, യൂണിറ്റ് സെക്രട്ടറി ഷിജിൻ കുമാർ പ്രസിഡണ്ട് ജിത്തു, ഐശ്വര്യ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top