കാരകുന്ന്: ഈ മാസം 20, 21, 22 തിയ്യതികളില്‍ നടക്കുന്ന കാരകുന്ന് അല്‍ ഫലാഹ് ഇസ്ലാമിക് സെന്റര്‍ 23ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'രിഹ്ല' സന്ദേശ പ്രയാണം രണ്ട് മേഖലകളായി ഇന്ന് തുടക്കം കുറിച്ചു.
ഇന്നും നാളെയുമായി നടക്കുന്ന പ്രയാണം കിഴക്കന്‍ മേഖലയിൽ പയ്യനാട് മഖാമില്‍ നിന്നും പടിഞ്ഞാറന്‍ മേഖലാ പ്രയാണം അരീക്കോട് പത്തനാപുരം തരുവണ അബ്ദുല്ല മുസ്ലിയാര്‍ മഖാമില്‍ നിന്നും തുടക്കം കുറിച്ചു . കിഴക്കന്‍ മേഖല പ്രയാണം തൃക്കലങ്ങോട് 32ലും പടിഞ്ഞാറന്‍ മേഖല പ്രയാണം ചെങ്ങര ചക്കുളത്തും സമാപിക്കും.
നാളെ കിഴക്കന്‍ മേഖല പ്രയാണം പത്തിരിയാലില്‍ നിന്നും ആരംഭിച്ച് പത്തപ്പിരിയം ഏഴുകളരിയിലും പടിഞ്ഞാറന്‍ മേഖല പുല്ലൂരില്‍ നിന്നും ആരംഭിച്ച് മഞ്ചേരി പഴയ ബസ് സ്റ്റാന്റ് പരിസരത്തും സമാപിക്കും. കിഴക്കന്‍ മേഖലാ പ്രയാണത്തിന് മുഹമ്മദ് ശാക്കിര്‍ സഖാഫി കാരകുന്നും പടിഞ്ഞാറന്‍ മേഖലാ പ്രയാണത്തിന് മുനീര്‍ സഖാഫി ആനക്കോട്ടുപുറവും നേതൃത്വം നല്‍കും.