![]() |
മരത്താണിയിലെ പോളിംഗ് ബൂത്ത് |
മരത്താണി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 22 മരത്താണി ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് തുടരുന്നു.
ഉച്ചവരെ ആയപ്പോഴേക്കും 70% ത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തി.
പരമാവധി വോട്ടുകൾ ഉറപ്പിക്കുന്നതിന് മുന്നണിയിലെ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
അതേസമയം തൃക്കലങ്ങോട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ഉച്ചവരെ പലയിടങ്ങളിലും മന്ദഗതിയിലാണ്... 40% ത്തിന് താഴെയാണ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉച്ചക്ക് ശേഷം പോളിംഗ് കനക്കുമെന്ന് പ്രതീക്ഷയിലാണ്.