ഇന്ന് നിശബ്ദ പ്രചാരണം : നാളെ ബൂത്തിലേക്ക്

0
തൃക്കലങ്ങോട് : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന  ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ, തൃക്കലങ്ങോട് പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ്  മരത്താണി എന്നിവിടങ്ങളിലേക്കുള്ള പരസ്യപ്രചാരണങ്ങൾ ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണം പൂർത്തിയാക്കി നാളെ വോട്ടർമാർ വിധിയെഴുതും. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ   മുന്നണികളും മത്സര രംഗത്തുണ്ട്.
 മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാർഡ്‌ ഉൾപ്പെടെ സംസ്ഥാനത്ത്  31 ഇടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്  നടക്കുന്നുണ്ട്.
വോട്ടെടുപ്പ്‌ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ് 
 മരത്താണി വാർഡിൽ മുസ്ലിം ലീഗിലെ  കെ ടി ലൈല ജലീലാണ്  കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്.
 എൽഡിഎഫിനായി പി ദിവ്യയും പാർട്ടി ചിഹ്നത്തിൽ ജനവിധി തേടും, ബിജെപി സ്ഥാനാർഥി യായി വിജി മോളും മത്സര രംഗത്തുണ്ട്.
 വാർഡ് നിലനിർത്താൻ എൽഡിഎഫും, തിരിച്ചുപിടിക്കാൻ  യുഡിഎഫും ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്.
തൃക്കലങ്ങോട്, തിരുവാലി പഞ്ചായത്തുകളും മമ്പാട് പഞ്ചായത്തിലെ പത്തു വാർഡുകളും ചേർന്നതാണ് ജില്ലാപഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷൻ. യു.ഡി.എഫിന്റെ എൻ.എം. രാജനും എൽ.ഡി.എഫിന്റെ കെ.സി. ബാബുരാജനും തമ്മിലാണ് പ്രധാന മത്സരം.എൻ.ഡി.എ.യുടെ എ.പി. ഉണ്ണിയും മത്സരരംഗത്തുണ്ട്.



Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top