കാരകുന്ന്: നാടിന്റെ ഐക്യം പുതു തലമുറക്ക് കൈമാറുക എന്ന ശീര്‍ഷകത്തില്‍ ചെയര്‍മാന്‍ പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫിയുടെ നേതൃത്വത്തില്‍ സൗഹൃദ നടത്തം നാടിന്റെ ഐക്യവും സൗഹൃദ സന്ദേശവും വിളിച്ചോതി. കാരകുന്ന് അല്‍ ഫലാഹ് ഇസ് ലാമിക് സെന്റര്‍ ഇരുപത്തിമൂന്നാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭഗമായി നടന്ന പരിപാടിയിൽ
മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
കാരകുന്ന് മുപ്പത്തിനാലിൽ നിന്നും ആരംഭിച്ച നടത്തം കാരകുന്ന് ജംഗ്ഷനില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന സംഗമം അരീക്കോട് ഇളയൂര്‍ ചിന്മയ ധന്യാശ്രമം കാര്യദര്‍ശി സ്വാമി വിശുദ്ധാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി അദ്ധ്യക്ഷനായി. അല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ എം ശിഹാബുദ്ധീന്‍ നഈമി, അബ്ദുര്‍റഹ്‌മാന്‍ കാരകുന്ന് പ്രസംഗിച്ചു. കെ പി സി സി അംഗം വി സുധാകരന്‍, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എം എ ജലീല്‍, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ജലാല്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എന്‍ പി മുഹമ്മദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിജേഷ് എളങ്കൂര്‍, സെക്രട്ടറി നസീര്‍ പന്തപ്പാടന്‍, എന്‍ ഉമര്‍ കുട്ടി, വല്ലാട്ട് മൊയ്തീന്‍കുട്ടി, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇ എ സലാം, ജോയിന്‍ സെക്രട്ടറി സിപി ആലിക്കുട്ടി, എല്‍ കൃഷ്ണന്‍കുട്ടി, ഗംഗാദരന്‍, ബാബു മാസ്റ്റര്‍, ശശീദരന്‍ സംബന്ധിച്ചു.