കാരക്കുന്ന് : ആരാധനാലയ സംരക്ഷണ നിയമം പാലിക്കാതെ സംഘ്പരിവാർ നടത്തുന്ന പദ്ധതികൾക്ക് കോടതി കൂട്ടൂനിൽക്കരുത് എന്നാവശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ കാരക്കുന്ന് ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ബാബരി, ഗ്യാൻ വ്യാപി,ഷാഹി മസ്ജിദ് തുടങ്ങിയവ ഇതിനുദാഹരണമാണ്. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് നജീബ് എളംങ്കൂർ, മണ്ഡലം സെക്രട്ടറി റുഖ്സാന, എം.എ സലാം, അസീസ് കല്ലായി, അബൂബക്കർ കാരകുന്ന്, മുജീബ് തരികുളം എന്നിവർ റാലിക്കു നേതൃത്വം നൽകി. സംഗമത്തിൽ വെൽഫെയർ പാർട്ടി തൃകലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർമാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു.