" ‘ഓറഞ്ച് ദി വേൾഡ് ’ ബോധവത്കരണറാലിയും ഫ്ലാഷ് മോമ്പും സംഘടിപ്പിച്ചു

‘ഓറഞ്ച് ദി വേൾഡ് ’ ബോധവത്കരണറാലിയും ഫ്ലാഷ് മോമ്പും സംഘടിപ്പിച്ചു

0

ഷാപ്പിൻക്കുന്ന് : സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ‘ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി  ബോധവത്കരണറാലിയും ഫ്ലാഷ് മോമ്പും സംഘടിപ്പിച്ചു.

വണ്ടൂർ അഡീഷണൽ ഐ. സി. ഡി എസ്സിലെ അംഗങ്ങൾ, തൃക്കലങ്ങോട് പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകർ ചേർന്നാണ് തൃക്കലങ്ങോട്  ഷാപ്പിൻകുന്ന് അംഗൻവാടി പരിസരത്ത് റാലിയും ഫ്ലാഷ് മോമ്പും സംഘടിപ്പിച്ചത്.
 ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജി. ജിഷ കാമ്പയിൻ ലക്ഷ്യങ്ങൾ വിവരിച്ചു. അങ്കണവാടി വർക്കർ ലത സി സ്വാഗതവും ഹെൽപ്പർ ജിഷ. പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top