പ്രചരണ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സജീവമാക്കി പ്രചാരണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ.
പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത
അതിവിപുലമായ കൺവെൻഷനുകൾ ആയിരുന്നു യുഡിഎഫും , എൽഡിഎഫും കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചത്.
വീടുകൾ കയറിയുള്ള ഒന്നാം ഘട്ട പ്രചരണങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വരും ദിവസങ്ങളിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് മുന്നണികൾ പ്ലാൻ ചെയ്തിട്ടുള്ളത്.
കൂടെ മരത്താണി വാർഡ് ഉപതെരഞ്ഞെടുപ്പും ചൂട് ഏറിയ മത്സരമാണ്.
യുഡിഎഫിന്റെ കുത്തക സീറ്റ് ആയിരുന്ന 22 ആം വാർഡ് കഴിഞ്ഞതവണ മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്.
ഇത് തിരിച്ചു പിടിക്കാൻ യുഡിഎഫ് സജീവമായി രംഗത്തുണ്ട്.
പിഡിപിയുടെ പിന്തുണ കൂടി എൽഡിഎഫിന് ലഭിച്ചതോടെ വാർഡ് നിലനിർത്താനാവുമെന്നാണ് എൽഡിഎഫ് ന്റെ പ്രതീക്ഷ.