കാരക്കുന്ന്: ജാമിഅ ഇസ്ലാമിയ്യ 35 -ാം വാർഷികം : ഉദ്ഘാടന സമ്മേളനം ഇന്ന്

0
കാരക്കുന്ന്: ജാമിഅ ഇസ്‌ലാമിയ്യ 35 -ാം വാർഷിക ഉദ്ഘാടന സമ്മേളനം ഇന്ന് വൈകുന്നേരം 6 30ന്  മഞ്ചേരി മേലാക്കത്ത്  വെച്ച് നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന  പരിപാടികളുടെ  ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും.
 പാണക്കാട് സയ്യിദ്  ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും.
 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  കേന്ദ്ര മുശാവറ  അംഗം ഹൈദർ ഫൈസി  പനങ്ങാങ്ങര മുഖ്യപ്രഭാഷണം നിർവഹിക്കും., അഡ്വറ്റ് യുഎ ലത്തീഫ് എംഎൽഎ അവാർഡ് ദാനവും, സയ്യിദ് സ്വാലി ശിഹാബ് തങ്ങൾ പ്രാർത്ഥനയും നടത്തും. സി കുഞ്ഞാപ്പുട്ടി ഹാജി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് കെ കെ എസ് തങ്ങൾ വെട്ടിച്ചിറ, സയ്യിദ് ഒ എം എസ് തങ്ങൾ മേലാറ്റൂർ, സയ്യിദ് ഫക്രുദീൻ തങ്ങൾ കണ്ണന്തള്ളി, സത്താർ പന്തല്ലൂർ, ഷാഹുൽ ഹമീദ് മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം  എൻ എം രാജൻ, മഞ്ചേരി നഗരസഭ വൈസ് ചെയർമാൻ വി പി ഫിറോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസ്കർ അമയൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ജലാൽ, യൂണിറ്റ് ഫൈസി വെട്ടുപാറ, റൗഫ് മാസ്റ്റർ  തുടങ്ങിയവർ സംസാരിക്കും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top