വന്യജീവികളുടെ ശല്യം: SDPI പ്രതിഷേധ ധർണ്ണ നടത്തി

0
തൃക്കലങ്ങോട് പഞ്ചായത്തിൽ ജനവാസ മേഘലകളിൽ വർദ്ധിച്ച് വരുന്ന പന്നി, കുരങ്ങ് തുടങ്ങിയ വന്യ   ജീവികളുടെ ആ ക്രമണങ്ങളിൽ പഞ്ചായത്ത് ഭരണസമിതി തുടരുന്ന നിസ്സംഗതക്കെതിരെ SDPI പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണവർഗ്ഗം ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്ന് ധർണയുടെ   ഉദ്ഘാടനം നിർവഹിച്ച  SDPI പഞ്ചായത്ത് സെകട്ടറി ഫതാഹ് കൂമംകുളം വ്യക്തമാക്കി.
കൃഷിയിടങ്ങളും മറ്റും വ്യാപകമായി നശിപ്പിച്ച് വലിയ നാശനഷ്ടമാണ് തൃക്കലങ്ങോടും പരിസരപ്രദേശങ്ങളിലും നിലനിൽക്കുന്നത്.
 ഇതിനു വേണ്ട പരിഹാര നടപടികൾ വേഗത്തിൽ ആക്കണമെന്നും  യോഗം അഭിപ്രായപ്പെട്ടു.
ഉവൈസ് തരകൻ , അബ്ദുൽ അസീസ്, അബൂ കാരകുന്ന്,സലാം മരത്താണി എന്നിവർ സംസാരിച്ചു.
 ഈ വിഷയത്തെ സൂചിപ്പിച്ച് പഞ്ചായത്ത് അധികൃതർക്ക് നേതാക്കൾ പരാതിയും നൽകി.
മുജീബ് ആമയൂർ, ഉമർ പുലത്ത്. ജഅ്ഫർ . സഫീർ . കാരക്കുന്ന്, മൊയ്തീൻ ചെറു പള്ളി, അബ്ബാസ് ഷാപിൻകുന്ന്, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

To Top