"വലിച്ചെറിയൽ വിരുദ്ധ വാരാഘോഷം" ക്യാമ്പയിന്റെ ഭാഗമായി തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ഇന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം സജ്ജമാവുന്ന സാഹചര്യത്തിലും പൊതുവിടങ്ങളിലും നിരത്തുകളിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഏറിവരുന്ന പശ്ചാത്തലത്തിലാണ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ക്യാമ്പയിൻ ആചരിക്കുന്നത്
പഞ്ചായത്ത് ഹെഡ് ക്ലർക്ക് കവിത യുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ അമൃത, സീനിയർ ക്ലർക്ക് ജംഷീദ്, OA ഹക്കീം എന്നിവരാണ് നേതൃത്വത്തിലാണ് പരിശോധ ഊർജ്ജിതമാക്കിയത്.
വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്നും അറിയിച്ചു.