കാരക്കുന്ന്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി കാരക്കുന്ന് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഒരു ദിവസം നീണ്ടുനിന്ന ഉജ്ജ്വലം 2025 കലോത്സവം വർണ്ണാഭമായി അവസാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജുഷ യു കെ ഉദ്ഘാടനം നിർവഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ പി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ,ഹസ്കർ ആമയൂർ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ മോട്ടിവേറ്റർ ഫാത്തിമ ഹവ്വ മുഖ്യ അതിഥിയായി പങ്കെടുത്തു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി എം എസ് അൻവർക്കോയ തങ്ങൾ , ഷിഫാന ബഷീർ, സീനാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത നന്നാട്ടുപുറത്ത്, എൻ പി ഷാഹിദ മുഹമ്മദ്, കെ ജയപ്രകാശ് ബാബു, രഞ്ജിമ ടീച്ചർ, ജസീർ കുരിക്കൾ, എൻ പി മുഹമ്മദ്, എളങ്കൂർ,ഇ എ സലാം, രാജശേഖരൻ, പി ലുക്മാൻ, സൽമാൻ, സാബിരി. കെ, ഷെരീഫത്തുന്നിസ, സാബിറ, യൂസഫ് മേച്ചേരി, പ്രസന്ന ടീച്ചർ, സിമിലി കാരയിൽ, ലൈല ജലീൽ, പ്രഭേഷ്, ജമീലറസാഖ്, സിഡിഎസ് പ്രസിഡണ്ട് സജിനി സൂപ്പർവൈസർമാരായ സാജിത, ജിഷ എന്നിവർ പ്രസംഗിച്ചു. ബഡ്സ്,ബി ആർ സി സ്കൂളിലെയും, ഭിന്നശേഷി കുട്ടികളുടെയും കലാപരിപാടികൾ വേദിയിൽ അരങ്ങേറി.