തച്ചുണ്ണി: സ്റ്റാൻഡ് ഫോർ സെക്കുലർ ഇന്ത്യ എന്ന ആശയം ഉയർത്തിപ്പിടിച്ച് ജനുവരി 30 ന് ഗാന്ധി രക്തസാക്ഷി ദിനത്തിൽ DYFI തൃക്കലങ്ങോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചുണ്ണിയിൽ വച്ച് ഗാന്ധിസ്മരണ സംഘടിപ്പിച്ചു.
മേഖല പ്രസിഡണ്ട് നിഷാദ്. പി അദ്ധ്യക്ഷത വഹിച്ച സദസ്സിൽ
DYFI മലപ്പുറം ജില്ലാ കമ്മിറ്റിയംഗവും മഞ്ചേരി ബ്ലോക്ക് പ്രസിഡണ്ടുമായ സഖാവ് ജസീര്‍ കുരിക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു.
CPIM തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജശേഖരൻ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
മേഖല സെക്രട്ടറി ശരത് സുന്ദർ സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രവീൺ നന്ദിയും പറഞ്ഞു.