എളങ്കൂർ : എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം. സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.
പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്നാണ് വിഷ്ണുജയുടെ കുടുംബം ആരോപിച്ചത്. 2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയ്ക്ക് സൗന്ദര്യം കുറവാണെന്നും സ്ത്രീധനത്തിന്റേയും പേരിലായിരുന്നു ഭർത്താവ് മർദിച്ചത്.