DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

Tuesday, 15 July 2025

തെരുവ് വിളക്കുകൾ കത്തുന്നില്ല: ജനകീയസമിതി നിവേദനം നൽകി

മരത്താണി: മരത്താണി 22ആം വാർഡിൽ വ്യാപകമായി തെരുവ് വിളക്കുകൾ കത്തുന്നില്ല ഇത് കാരണം  വലിയ ബുദ്ധിമുട്ടിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മരത്താണി
ജനകീയസമിതിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  UK മഞ്ജുഷക്ക് നിവേദനം നൽകി.
    മാസങ്ങളോളമായി പ്രദേശമാകെ ഇരുട്ടിലായ സാഹചര്യത്തിൽ അതുവഴി കടന്നുപോകുന്ന നാട്ടുകാരും യാത്രക്കാരും ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നതിനാൽ ഉടൻതന്നെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.
ജനകീയ സമിതി ജനറൽ കൺവീനർ സലിം മേച്ചേരി,DYFI മരത്താണി യൂണിറ്റ് പ്രസിഡൻറ് സാലി NT, PDP മരത്താണി വാർഡ് കൗൺസിൽ അംഗം അബ്ദുൽ ഗഫൂർKT, പൊതുപ്രവർത്തകൻ ചെമ്മരം അസീസ് എന്നിവർ പങ്കെടുത്തു

കർഷക സംഘം മാർച്ചും, ധർണയും സംഘടിപ്പിച്ചു.


തൃക്കലങ്ങോട്:  വർദ്ധിപ്പിച്ച രാസവളവില കേന്ദ്ര സർക്കാർ പിൻവലിക്കുക, സബ്‌സിഡി പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് കർഷകസംഘം മഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃക്കലങ്ങോട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കർഷകസംഘം മലപ്പുറം ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം കെ.ഹരിദാസൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.പി മധു അഭിവാദ്യം ചെയ്തു. രാംദാസ് മാസ്റ്റർ, മജീദ് മാസ്റ്റർ, പി.വിജയ കുമാർ, പ്രജീഷ്, സുരേഷ് ആലമ്പള്ളി തുടങ്ങിയവർ സംസാരിച്ചു 

പി.ഗീത, അഷ്‌റഫ്‌ കെ, സി.ടി മനോജ്‌, ബാപ്പുട്ടി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

രാജശേഖരൻ അധ്യക്ഷത വഹിച്ച ധർണ്ണയിൽ ഷിജു കൃഷ്ണ സ്വാഗതവും,
ഐ. രാജേഷ് നന്ദിയും പറഞ്ഞു.

Monday, 14 July 2025

മൂന്ന് വർഷം മുൻപ് കാക്ക കൊത്തി കൊണ്ടുപോയ സ്വർണ്ണവള തിരികെ ലഭിച്ചു.

തൃക്കലങ്ങോട് : മൂന്ന് വർഷം മുൻപ് ഊരിവെച്ച വള കാക്ക കൊത്തി കൊണ്ടുപോയത്‌ തിരികെ ലഭിച്ചു.
 തൃക്കലങ്ങോട് 32 കുട്ടൻ കുളത്തിന് മുകളിലുള്ള പറമ്പിൽ   മാങ്ങ പറിക്കാൻ കയറുമ്പോഴാണ്  കാരക്കുന്ന് ചെറുപള്ളി സ്വദേശിയും തെങ്ങുകയറ്റക്കാരനുമായ അൻവർ സാദത്തിന് ഒന്നരപവനോളം തൂക്കം വരുന്ന സ്വർണ്ണ വള ലഭിച്ചത്.
 യഥാർത്ഥ ഉടമയെ കണ്ടെത്തി എൽപ്പിച്ചുകൊടുക്കണമെന്ന ചിന്തയുമായി നടന്ന് തൃക്കലങ്ങോട് പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ ഇക്കാര്യം പറയുകയും ഒരു പരസ്യം ഗ്രന്ഥാലയം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. മൂന്നു വർഷം മുൻപ് നഷ്പ്പെട്ട വളയുടെ കഥയുമായി വെടിയംകുന്ന് സ്വദേശിയായ സുരേഷ് രുഗ്‌മിണി ദമ്പതിമാർ വായനശാലയിൽ വരികയും കാക്ക കൊത്തിക്കൊണ്ടുപോയ കഥ പറഞ്ഞു,  പെരിന്തൽമണ്ണ കല്യാൺജ്വല്ലറിയിൽ നിന്നു വാങ്ങിയ സ്വർണ്ണം തിരിച്ചറിയുകയും ചെയ്‌തതോടെ അവർക്ക് പ്രസ്തുത ആഭരണം അൻവർ വായനശാല ഭാരവാഹികളെ സാക്ഷി നിർത്തി തിരിച്ചുനൽകുകയും ചെയ്‌തു.

Tuesday, 8 July 2025

ഭരണസമിതിയുടെ കെടുകാര്യസ്ഥത : എൽഡിഎഫ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് യുഡിഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എൽഡിഎഫ്  തൃക്കലങ്ങോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
പഞ്ചായത്ത് ഭരണ സമിതിയുടെ ആസൂത്രണത്തിന്റെ കഴിവുകേടിന്റെ ഫലമായി പഞ്ചായത്തിന്റെ പല പദ്ധതികളും അവതാളത്തിലായതായും പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കേണ്ട ഫണ്ടുകളിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്,
പഞ്ചായത്തിലെ പ്രധാനപ്പെട്ട പല റോഡുകളുടെയും   അവസ്ഥ പരിതാപകരമാണ് 
ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് പണം വിതരണം ചെയ്യുന്നില്ല എന്നും
 എൽഡിഎഫ് ധർണ ഉദ്ഘാടനം ചെയ്ത സി.പി.ഐ.എം.ജില്ലാ സെക്രട്ടറിയേറ്റംഗം വി.എം.ഷൗക്കത്ത് ഉത്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു

ഭൂരഹിതർക്ക് ഭൂമി വാങ്ങാനുള്ള ഫണ്ട് അനുവദിച്ചില്ല,സമ്പൂർണ്ണ കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻ അവതാളത്തിലായി UDF ഭരണ സമിതിയുടെ നാലര വർഷക്കാലത്തെ ഭരണം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണെന്നും LDF കുറ്റപ്പെടുത്തി.
യു.നാരായണൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ പ്രതിപക്ഷ നേതാവും സി.പി.ഐ.എം.മഞ്ചേരി ഏരിയാ കമ്മറ്റിയംഗം എം. ജസീർ കുരിക്കൾ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഐ.സനൂപ്,ഇ.അബ്ദു, ഖാലിദ് മഞ്ചേരി,കെ.കെ.ജനാർദ്ദനൻ,രാജശേഖരൻ കരിക്കാട്,നിഷ എടക്കുളങ്ങര,ജോമോൻ ജോർജ് എന്നിവർ സംസാരിച്ചു,LDF പഞ്ചായത്ത് കൺവീനർ കെ.പി.മധു സ്വാഗതവും എം.എ.ജലീൽ നന്ദിയും പറഞ്ഞു.

Friday, 4 July 2025

സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ

തൃക്കലങ്ങോട് :തൃക്കലങ്ങോട് 32- ആനക്കോട്ടുപുറം റോഡിൽ കുതിരാടത്ത് റോഡരികിലെ വയലിൽ സ്ഫോടന വസ്തുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാത്രിയാണ് സംഭവം.
ലഭിക്കുന്ന വിവരമനുസരിച്ച് പാറമടകളിലും മറ്റും ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് എന്നാണ് വിവരം.
 മഞ്ചേരി പോലീസ്, കെ9 സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ആരാണ് ഉപേക്ഷിച്ചത് എന്ന വിവരം ലഭ്യമായില്ല.
തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കാരക്കുന്നിൽ തെരുവ് നായ ശല്യം കൂടുന്നു

കാരക്കുന്ന് : കാരക്കുന്നിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.
 കഴിഞ്ഞദിവസം  കാരക്കുന്ന് അംഗനവാടിക്ക് സമീപമുള്ള വീട്ടിലെ സിറ്റൗട്ടിൽ രണ്ട്  കോഴികളെയും ഒരു പൂച്ചക്കുട്ടിയെയും  കടിച്ചു കൊന്ന് കൊണ്ടിട്ട നിലയിലാണ്  കാണപ്പെട്ടത്.

പത്തോളം വരുന്ന നായകളാണ് ഇപ്പോൾ കാരക്കുന്നിലൂടെ വിലസുന്നത്.
 പകൽ സമയങ്ങളിൽ മദ്രസ വിദ്യാർത്ഥികൾക്കും മറ്റു ട്യൂഷൻ വിദ്യാർത്ഥികൾക്കും  നേരെ പലവട്ടം  തെരുവ് നായ്ക്കളുടെ അക്രമണം  ഉണ്ടായെങ്കിലും  നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു.
 തെരുവ് നായ ശല്യം കാരണം മിക്ക രക്ഷിതാക്കളും ഭയത്തോടെയാണ് രാവിലെ കുട്ടികളെ മദ്രസയിലേക്ക് പറഞ്ഞയക്കുന്നത്.
 രാത്രികാലങ്ങളിൽ കോഴികളെയും മറ്റു വളർത്തു പൂച്ചകളെയും കൂട്ടം കൂടി ആക്രമിക്കുന്നതും  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 
 കാരക്കുന്ന് ന് പുറമേ ആമയൂർ റോഡിലും, നായരങ്ങാടി ഭാഗത്തും  തെരുവ് നായകളുടെ ശല്യം ഉണ്ട്.
 ഇതിനൊരു പ്രതിവിധി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Wednesday, 2 July 2025

അനുമോദനം സംഘടിപ്പിച്ചു

ചെറാംകുത്ത്:  2024-25 വർഷത്തിലെ SSLC,+2,LSS,USS വിജയികളായി നാടിന്റെ അഭിമാനമായി മാറിയവരെ 'ആദരം' എന്ന പേരിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 16 ആം വാർഡ് ചെറാംകുത്ത് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
  അനുമോദന യോഗം ഉപഭോക്തൃ കോടതി ജഡ്ജി അഡ്വ:കെ.മോഹൻദാസ് ഉത്ഘാടനം ചെയ്തു.മുൻവാർഡ് മെമ്പർ വിമല വേങ്ങാംതൊടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ എം.ജസീർ കുരിക്കൾ,ഐ.സനൂപ്, കെ.കെ.ജനാർദ്ദനൻ,നഷീദ് തോട്ടുപോയിൽ,സത്യരാജ്‌ മഠത്തിൽ,ADS ചെയർ പേഴ്സൺ സുഗത കൈനിക്കര,കെ.പി. രാജേഷ്,ഐ.ജയപ്രകാശ് ,സുരേഷ് മാനു എം.സാഹിർ,ഇ.ഫിറോസ് ബാബു,വി.സിദ്ദീഖ്,കെ.വി പീഷ്,മുനീർ കെ.എം.എന്നിവർ സംസാരിച്ചു,
വികസന സമിതി കൺവീനർ ഐ.രാജേഷ് സ്വാഗതവും ഐ.സുനോജ് നന്ദിയും പറഞ്ഞു.

Thursday, 26 June 2025

കാരക്കുന്ന് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു


കാരക്കുന്ന്:  മുപ്പത്തിരണ്ടാമത് എസ് എസ് എഫ് കാരക്കുന്ന് സെക്ടർ സാഹിത്യോത്സവിന് മരത്താണിയിൽ പ്രൗഢമായ സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവ് സെക്ടറിലെ വിദ്യാർത്ഥികളുടെ കലാ-സാഹിത്യ പ്രദർശനത്തിന്റെ സമ്പന്നമായ വേദിയായി മാറി.
ആറ് യൂണിറ്റുകളിൽ നിന്നായി നൂറിലധികം ഇനങ്ങളിലായി 300-ത്തിലധികം മത്സരാർത്ഥികളാണ് ഇത്തവണ പങ്കെടുത്തത്. വിവിധ കലാസാഹിത്യ മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിച്ച കലാകാരന്മാരുടെയും സാഹിത്യപ്രതിഭകളുടെയും പ്രകടനം വേദികളെ ആവേശഭരിതമാക്കി.

യഥാക്രമം പുലത്ത്, മരത്താണി, കാരക്കുന്ന് 34 യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി സഹിത്യോത്സവിലെ ജേതാക്കളായി. സീനിയർ വിഭാഗത്തിലെ മുഹ്സിൻ പുലത്ത്, അപ്പർ പ്രൈമറി വിഭാഗത്തിൽ അൽഫ പി എന്നിവർ സർഗ്ഗപ്രതിഭകളായ്‌ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എൽ.പി വിഭാഗത്തിൽ മുഹമ്മദ് ഷിബിൽ കണ്ടാലപ്പറ്റ കലാപ്രതിഭയുടെ അവാർഡ് നേടി.

സമാപന സംഗമം എസ്‌എം‌എ സ്റ്റേറ്റ് സെക്രട്ടറി അബ്ദുറഷീദ് സഖാഫി പത്തപിരിയം ഉദ്‌ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം ജില്ലാ ഫിനാൻസ് സെക്രട്ടറി ഉനൈസ് സഖാഫി, ഷറഫു മാസ്റ്റർ പുലത്ത്, അബ്ദുറഹ്മാൻ കാരക്കുന്ന്, ശിഹാബ് കണ്ടാലപ്പറ്റ, അബ്ദുൽ അലി എം, മൂസാൻ ഹാജി എന്നിവർ ആശംസകൾ രേഖപ്പെടുത്തി.

സാഹിത്യോത്സവത്തിന്റെ സമാപന സംഗമം ആത്മീയാഭിമുഖമായ അന്തരീക്ഷത്തിലാണ് നടന്നത്. പരിപാടികൾക്ക് അഷ്റഫ് സഖാഫിയുടെ പ്രാർത്ഥനയോടെയാണ് തുടക്കമായത്. സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ് ബിഷർ സ്വാഗതവും യൂസുഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.

കവിയരങ് സംഘടിപ്പിച്ചു


ചീനിക്കൽ:  കാരക്കുന്ന് ചീനിക്കൽ  അക്ഷര വായനശാലയുടെ ആഭിമുഖ്യത്തിൽ "കവിയരങ്ങ്" സംഘടിപ്പിച്ചു.
പരിപാടി
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി മധു ഉദ്ഘടനം ചെയ്തു.
വായനശാല സെക്രട്ടറി ഷിജുകൃഷ്ണ സ്വാഗതം ആശംസിച്ചു. എൻ. മുനീർ അധ്യക്ഷത വഹിച്ചു.
പ്രശസ്ത കവികളായ ശ്രീ.PN വിജയൻ, ശ്രീ.പ്രഭാകരൻ നറുകര എന്നിവർ മുഖ്യാഥിതികളായി. കൃഷ്ണ കുമാരി, രമണി രോഹിണി, പ്രസന്ന കുമാരി, ഇന്ദിര, വത്സല, പ്രീത, ഹൃഷിക് ദേവ് തുടങ്ങിയവർ കവിതകൾ ആലപിച്ചു.
വി.വി മാധവൻ, കെ.ടി റാഷിദ്‌,
നിഷാദ്.പി, ജിത്തു.സി, ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.

വിവിധ ഇടങ്ങളിൽ സമസ്തയുടെ സ്ഥാപക ദിനം ആചരിച്ചു.

തൃക്കലങ്ങോട്: തൃക്കലങ്ങോട്  പഞ്ചായത്തിന്റെ   വിവിധ ഭാഗങ്ങളിൽ
ഇന്ന് സമസ്തയുടെ സ്ഥാപക ദിനം ആചരിച്ചു. 
ജൂൺ 26ന് സമസ്തയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ്  നടന്നത്.
 മദ്രസ തലങ്ങളിലും,
 എസ്കെഎസ്എസ്എഫിന്റെ വിവിധ യൂണിറ്റുകൾ  പതാകയുയർത്തി മധുര പാനീയവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.
 വിവിധ ഇടങ്ങളിൽ മഹല്ല് ഭാരവാഹികൾ, മദ്രസ അധ്യാപകർ, പോഷക സംഘടന ഭാരവാഹികൾ നേതൃത്വം നൽകി.

Comments System

blogger/disqus/facebook

Disqus Shortname

designcart